Kerala

തലശ്ശേരി കുണ്ടൂർമല എഞ്ചിനീയറിംഗ് കോളേജിൽ വൻ സുരക്ഷാവീഴ്ച: പരീക്ഷാ ഉത്തരക്കടലാസുകൾ മോഷണം പോയി

തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ് മോഷണം പോയതായി പരാതി. രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിദ്യാർഥിയുടെ ഉത്തരക്കടലാസ് ആണ് കാണാതായത്.

മൂല്യനിർണയത്തിനിടെ അധ്യാപകർ ഭക്ഷണം കഴിക്കാനായി പുറത്ത് പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

See also  കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് എസ് ഐ മരിച്ചു

Related Articles

Back to top button