Education

ഹരിയാനയിൽ ആം ആദ്മി പാർട്ടി രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചു

ഹരിയാനയിൽ രണ്ടാംഘട്ട സ്ഥാനാർഥികളെയും ആം ആദ്മി പ്രഖ്യാപിച്ചു. രണ്ടാംഘട്ട പട്ടികയിൽ 9 പേരാണുള്ളത്. മുൻ ബിജെപി നേതാവ് ഛത്രപാൽ സിംഗ് ആം ആദ്മി സ്ഥാനാർഥിയായി ബർവാല മണ്ഡലത്തിൽ മത്സരിക്കും.

ആദ്യഘട്ടത്തിൽ 20 സ്ഥാനാർഥികളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിൽ 41 സ്ഥാനാർഥികളെ കോൺഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന.

അതേസമയം ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നാളെ ജമ്മു കാശ്മീരിൽ എത്തും.

See also  പൗർണമി തിങ്കൾ: ഭാഗം 35 - Metro Journal Online

Related Articles

Back to top button