Sports

മെസിക്ക് റെഡ് കാർഡ് നൽകിയില്ല; റഫറിക്കെതിരെ ഫിഫയ്ക്ക് ഔദ്യോഗിക പരാതി നൽകി അൾജീരിയ

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അർജന്റീനയോട് 3-0 ന് പരാജയപ്പെട്ടതിന് പിന്നാലെ, മത്സരത്തിലെ റഫറിയിങ് തീരുമാനങ്ങൾക്കെതിരെ ഔദ്യോഗിക പരാതിയുമായി അൾജീരിയൻ ഫുട്ബോൾ ഫെഡറേഷൻ (FAF) ഫിഫയെ സമീപിച്ചു. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി അൾജീരിയൻ ഡിഫൻഡർ ഐസ മാണ്ടിക്കെതിരെ നടത്തിയ അപകടകരമായ ഫൗളിന് ചുവപ്പ് കാർഡ് (Red Card) നൽകാതിരുന്നതാണ് അൾജീരിയയെ ചൊടിപ്പിച്ചത്.

​കാൻസസ് സിറ്റിയിൽ നടന്ന ഗ്രൂപ്പ് ‘ജെ’ മത്സരത്തിന്റെ 30-ാം മിനിറ്റിലായിരുന്നു വിവാദ സംഭവം. ഐസ മാണ്ടിയെ പിന്നിൽ നിന്ന് ബൂട്ടിലെ സ്റ്റഡുകൾ ഉയർത്തി മെസി ടാക്കിൾ ചെയ്യുകയായിരുന്നു. മാണ്ടിയുടെ കാൽവണ്ണയ്ക്കാണ് മെസ്സിയുടെ ചവിട്ടേറ്റത്. ഫുട്ബോൾ നിയമപ്രകാരം നേരിട്ട് ചുവപ്പ് കാർഡ് ലഭിക്കാവുന്ന ഫൗളായിരുന്നിട്ടും പോളിഷ് റഫറി സിമോൺ മാർസിനിയാക് മെസിക്ക് മഞ്ഞക്കാർഡ് പോലും നൽകാൻ തയ്യാറായില്ലെന്നും, വിഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനം ഈ വിഷയത്തിൽ ഇടപെടാതിരുന്നതും കടുത്ത അനീതിയാണെന്ന് അൾജീരിയ ആരോപിക്കുന്നു.

​കൂടാതെ, മത്സരത്തിന്റെ രണ്ടാം പകുതിയിൽ അർജന്റീനൻ മിഡ്ഫീൽഡർ അലക്സിസ് മാക് അലിസ്റ്റർ അൾജീരിയയുടെ ഇബ്രാഹിം മാസ്സയെ കൈമുട്ട് കൊണ്ട് ഇടിച്ച സംഭവത്തിലും റഫറി നടപടിയെടുത്തില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

​ഈ വിവാദങ്ങൾക്കിടയിലും മത്സരത്തിൽ ഹാട്രിക് നേടിയ ലയണൽ മെസി, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പവും (16 ഗോളുകൾ) എത്തിയിരുന്നു. എന്നാൽ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മെസിക്ക് അർഹിച്ച റെഡ് കാർഡ് ലഭിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് അൾജീരിയൻ ഫെഡറേഷന്റെ വാദം.

See also  ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും പരിശീലകനുമായിരുന്ന ബോബ് സിംപ്‌സൺ അന്തരിച്ചു

Related Articles

Back to top button