Kerala

ഫയലുകൾ വിളിച്ചുവരുത്തി പരിശോധിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്; സോളാർ അഴിമതിയും അന്വേഷിക്കുമെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വത്ക്കരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേട് ആരോപണങ്ങളിൽ ശക്തമായ നടപടിയുമായി സർക്കാർ. വൈദ്യുതി വത്ക്കരണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും വിളിച്ചുവരുത്തി വിശദമായ പരിശോധന നടത്തുമെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ആരോപണങ്ങൾക്ക് പിന്നിലെ വസ്തുതകൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

​അതേസമയം, സംസ്ഥാനത്തെ ഏറെ ചർച്ച ചെയ്യപ്പെട്ട സോളാർ അഴിമതിയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ അറിയിച്ചു. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇരു വകുപ്പുകളിലും ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു.

See also  സംസ്ഥാനത്ത് പെരുമഴ തുടരുന്നു: 5 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button