Kerala

അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി എംആർ അജിത് കുമാർ

അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി എംആർ അജിത് കുമാർ. മലപ്പുറം പോലീസിലെ കൂട്ട സ്ഥലം മാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്.

അതേസമയം പോലീസ് ഉന്നതതലത്തിൽ വീണ്ടും മാറ്റം വരുത്തി ഇന്നലെ സർക്കാർ രാത്രിയിൽ ഉത്തരവ് പുറത്തിറക്കിയിരുന്നു. സിഎച്ച് നാഗരാജുവിനെ ഗതാഗത കമ്മീഷണറായി നിയമിച്ചു. ദക്ഷിണമേഖല ഐജിയായി ശ്യാം സുന്ദറിനെയും നിയമിച്ചു. നിലവിൽ കൊച്ചി കമ്മീഷണറാണ് ശ്യാം സുന്ദർ. എ അക്ബർ ക്രൈംബ്രാഞ്ച് ഐജിയായി തുടരും.

മലപ്പുറം എസ് പി അടക്കം നിരവധി ഉദ്യോഗസ്ഥരെ ഇന്നലെ മാറ്റിയിരുന്നു. മലപ്പുറം എസ് പി ശശിധരനെ മാറ്റി. താനൂർ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. സ്‌പെഷ്യൽ ബ്രാഞ്ച് അടക്കം എല്ലാ സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്.

See also  പൾസർ സുനിക്ക് ചിക്കൻ പോക്‌സ്; ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് വൈകും

Related Articles

Back to top button