Kerala

റിയാദിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്ന് വിദേശ കറൻസി മോഷണം പോയി

നെടുമ്പാശ്ശേരി: റിയാദിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വിദേശ കറൻസി മോഷണം പോയി. ആലുവ സ്വദേശിയായ ഷഫീഖ് ഈസ്മയിലിന്റെ ബാഗിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്.

​ഇന്ത്യൻ മൂല്യം കണക്കാക്കുമ്പോൾ ഏകദേശം രണ്ട് ലക്ഷം രൂപയോളം വരുന്ന വിദേശ കറൻസിയാണ് മോഷണം പോയതെന്നാണ് വിവരം. നാട്ടിലെത്തിയ ശേഷം ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം യാത്രക്കാരൻ അറിയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

See also  തൃശ്ശൂർ പൂരം കലക്കിയതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നെന്ന് വിഎസ് സുനിൽകുമാർ

Related Articles

Back to top button