Kerala

ശ്വേതയ്ക്ക് വല്ലാത്ത പവർ; അതിജീവിതയെ തിരിച്ചുകൊണ്ടുവരുമെന്ന വാക്ക് എവിടെപ്പോയി: അൻസിബ

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. സംഘടനയുടെ മുൻ പ്രസിഡന്റ് ശ്വേത മേനോനെതിരെ കടുത്ത വിമർശനങ്ങളുമായി നടി അൻസിബ ഹസൻ വീണ്ടും രംഗത്തെത്തി. ‘അമ്മ’യിൽ നിലവിൽ ശ്വേത മേനോന് വലിയ സ്വാധീനവും പവറുമാണുള്ളതെന്നും, എന്നാൽ മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ അവർ തയ്യാറായിട്ടില്ലെന്നും അൻസിബ ആരോപിച്ചു.

​ഡബ്ല്യു.സി.സി രൂപീകരണത്തിന് പിന്നാലെ സംഘടനയിൽ നിന്ന് പുറത്തുപോയ അതിജീവിതയായ നടിയെ ‘അമ്മ’യിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് ശ്വേത മേനോൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആ വാക്ക് എന്തുകൊണ്ട് പാലിച്ചില്ലെന്ന് ശ്വേത വ്യക്തമാക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു.

​താൻ രാജിവയ്ക്കരുതെന്ന് മുതിർന്ന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ആവശ്യപ്പെട്ടിരുന്നു എന്ന ശ്വേതയുടെ കഴിഞ്ഞ ദിവസത്തെ അവകാശവാദത്തെയും അൻസിബ തള്ളി. ഈ വിഷയത്തിൽ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ നിലപാട് പരസ്യമായി വ്യക്തമാക്കണമെന്നാണ് അൻസിബയുടെ നിലപാട്. ‘അമ്മ’യിലെ ഭൂരിപക്ഷം അംഗങ്ങളുടെയും താല്പര്യങ്ങൾക്ക് വിരുദ്ധമായാണ് നിലവിലെ കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും അൻസിബ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

See also  പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Related Articles

Back to top button