Kerala

കേരള പോലീസ് വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം; ഫയലുകൾ സുരക്ഷിതമെന്ന് സൈബർ ഡിവിഷൻ

തിരുവനന്തപുരം: കേരള പോലീസ് ആഭ്യന്തര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ് സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം. ഇതേത്തുടർന്ന് പോലീസിനുള്ളിലെ ഓൺലൈൻ ഫയൽ കൈമാറ്റങ്ങൾ താൽക്കാലികമായി നിലച്ചു. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായാണ് പ്രാഥമിക നിഗമനം.

​പോലീസ് സേനയ്ക്കുള്ളിലെ ഔദ്യോഗിക ആശയവിനിമയങ്ങൾക്കും ഫയൽ നീക്കങ്ങൾക്കുമായി ഉപയോഗിക്കുന്ന ‘ഐആപ്സ്’ (IAPS – Integrated Administrative Processing System) എന്ന സോഫ്റ്റ്‌വെയറാണ് തകരാറിലായത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളും ഓഫീസുകളും തമ്മിലുള്ള ഓൺലൈൻ ഫയൽ കൈമാറ്റങ്ങൾ പൂർണ്ണമായി തടസ്സപ്പെട്ടു.

​സംഭവം ശ്രദ്ധയിൽ പെട്ടയുടൻ തന്നെ പോലീസ് സൈബർ ഡിവിഷനും പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും (Keltron) സംയുക്തമായി അടിയന്തര സാങ്കേതിക പരിശോധനകൾ ആരംഭിച്ചു. വെബ്‌സൈറ്റ് പുനഃസ്ഥാപിക്കാനുള്ള സാങ്കേതിക സഹായങ്ങൾ കെൽട്രോൺ ലഭ്യമാക്കിയിട്ടുണ്ട്.

സൈബർ ഡിവിഷൻ്റെ വിശദീകരണം

പോലീസിൻ്റെ ആഭ്യന്തര സോഫ്റ്റ്‌വെയറിലാണ് തകരാർ നേരിട്ടത്. എന്നാൽ പ്രധാനപ്പെട്ട ഫയലുകളും ഡാറ്റകളും പൂർണ്ണമായും സുരക്ഷിതമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വെബ്‌സൈറ്റ് സംവിധാനങ്ങൾ എത്രയും വേഗം പൂർവ്വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.”

​അതേസമയം, പൊതുജനങ്ങൾക്ക് പരാതി നൽകാനും വിവിധ സേവനങ്ങൾക്കുമായി ഉപയോഗിക്കുന്ന ‘തുണ’ (THUNA) പോർട്ടലും പോലീസിൻ്റെ പ്രധാന ഔദ്യോഗിക വെബ്‌സൈറ്റും (Official Website of Kerala Police) നിലവിൽ സുരക്ഷിതമാണെന്നും മറ്റ് സേവനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ആസൂത്രിതമായ ഹാക്കിങ് ആണോ അതോ സാങ്കേതിക തകരാറാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.

See also  ബലാത്സംഗ പരാതിയിൽ കഴമ്പില്ലെന്ന് സർക്കാർ

Related Articles

Back to top button