Education

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; എംവി ഗോവിന്ദൻ ഇന്ന് എയിംസിലെത്തും

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഡൽഹി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് യെച്ചൂരി തുടരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം യെച്ചൂരിയെ നിരീക്ഷിച്ച് വരികയാണ്.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യെച്ചൂരി ജീവൻ നിലനിർത്തുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ എത്തി സന്ദർശിക്കും

ശ്വാസകോശ അണുബാധയെ തുടർന്ന് ആഗസ്റ്റ് 19നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി രണ്ട് ദിവസം മുമ്പ് സിപിഎം അറിയിച്ചിരുന്നു.

The post സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; എംവി ഗോവിന്ദൻ ഇന്ന് എയിംസിലെത്തും appeared first on Metro Journal Online.

See also  ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി രാജീവ് ഗാന്ധി

Related Articles

Back to top button