Education

ഏലംകുളം പഞ്ചായത്തിൽ ഭരണം എൽഡിഎഫിന്; നിലവിലെ ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി

പെരിന്തൽമണ്ണ ഏലംകുളം പഞ്ചായത്തിൽ ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്. നിലവിലെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. പ്രസിഡന്റ് സി സുകുമാരൻ, വൈസ് പ്രസിഡന്റ് കെ ഹയറുന്നീസ എന്നിവരാണ് വോട്ടെടുപ്പിൽ പരാജയപ്പെട്ടത്. യുഡിഎഫ് സ്വതന്ത്ര അംഗം കൂറുമാറി അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്.

പഞ്ചായത്തിൽ മൂന്ന് സ്ഥിരം അധ്യക്ഷ സ്ഥാനങ്ങളും എൽഡിഎഫിനാണ്. 16 അംഗ പഞ്ചായത്തിൽ ഭരണസമിതിയിൽ എട്ടിന് എട്ടും യുഡിഎഫിന് എട്ടും എന്നതായിരുന്നു കക്ഷി നില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തുല്യ വോട്ടുകൾ ലഭിച്ചതോടെയാണ് തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് നീങ്ങിയത്.

See also  പ്രളയത്തിൽ വലഞ്ഞ് നേപ്പാൾ

Related Articles

Back to top button