Kerala

തൃശ്ശൂരിൽ സ്‌കൂൾ പാചകപുര കുത്തിത്തുറന്ന് മോഷണം; അരിയും കുക്കറും ഉൾപ്പെടെ കവർന്നു

തൃശ്ശൂർ: കൊടുങ്ങല്ലൂരിലെ സ്കൂൾ പാചകപുരയിൽ വൻ മോഷണം. കോതപറമ്പ് വാസുദേവ വിലാസം യു.പി. സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിലെ പാചകപ്പുരയും സ്റ്റോറൂമും കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് മോഷ്‌ടിക്കപ്പെട്ടത്.

​അഞ്ച് ചാക്ക് അരി, കുക്കറുകൾ, വലിയ പാത്രങ്ങൾ, മിക്സി, മറ്റ് പലചരക്ക് സാധനങ്ങൾ തുടങ്ങിയവയാണ് മോഷ്ടാക്കൾ കവർന്നത്. ഇന്ന് രാവിലെ സ്കൂൾ അധികൃതർ എത്തിയപ്പോഴാണ് പൂട്ടുപൊളിച്ച നിലയിൽ പാചകപ്പുര കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

​സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

See also  വി എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; വൃക്കയുടെ പ്രവർത്തനത്തിൽ നേരിയ പുരോഗതി

Related Articles

Back to top button