Kerala

ശശികലയ്ക്ക് നൽകിയ പരിഗണനയെങ്കിലും സ്വന്തം നേതാക്കൾക്ക് നൽകണമായിരുന്നു; മുഖ്യമന്ത്രിക്കെതിരെ വി.ആർ. അനൂപ്

തിരുവനന്തപുരം: കോൺഗ്രസ്, കെഎസ് യു നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ച മുഖ്യമന്ത്രി വി. ഡി. സതീശന്റെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി കെപിസിസി വക്താവ് അഡ്വ. വി. ആർ. അനൂപ്. കെപിസിസി ജനറൽ സെക്രട്ടറി പി. എം. നിയാസിനും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനുമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ അനുമതി നിഷേധിച്ചത്. ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിലൂടെയാണ് വി. ആർ. അനൂപ് തന്റെ പരസ്യ വിമർശനം ഉന്നയിച്ചത്.

​ഹിന്ദു ഐക്യവേദി നേതാവ് കെ. പി. ശശികലയ്ക്ക് മുഖ്യമന്ത്രി നൽകിയ അനുഭാവപൂർണ്ണമായ സമീപനവും പരിഗണനയും സ്വന്തം പാർട്ടിയിലെയും പോഷക സംഘടനയിലെയും നേതാക്കളും അർഹിക്കുന്നുണ്ടെന്ന് അനൂപ് ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകളുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നത പുകയുന്നതിലേക്കാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് വിരൽ ചൂണ്ടുന്നത്.

​നേരത്തെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കോൺഗ്രസിലെ അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് അംഗങ്ങളും രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കെപിസിസി വക്താവ് തന്നെ ഔദ്യോഗികമായി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നത് കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

See also  ശരിയല്ലെന്ന് എൻഎസ്എസ്; മന്നം സമാധിയിയിലെ പുഷ്പാർച്ചന റദ്ദാക്കി ഉപരാഷ്‌ട്രപതി

Related Articles

Back to top button