Sports

ഫിഫ ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻസിക്; ലൂസേഴ്സ് ഫൈനൽ നിയോഗം ജീസസ് വലൻസുവേലയ്ക്ക്

2026 ഫിഫ ലോകകപ്പിന്റെ ഫൈനൽ പോരാട്ടവും മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്സ് ഫൈനലും നിയന്ത്രിക്കേണ്ട മാച്ച് ഒഫീഷ്യലുകളെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (FIFA) പ്രഖ്യാപിച്ചു. ഫുട്ബോൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന അർജന്റീനയും സ്പെയിനും തമ്മിലുള്ള കലാശപ്പോരാട്ടം നിയന്ത്രിക്കുക സ്ലോവേനിയയിൽ നിന്നുള്ള പ്രമുഖ റഫറിയായ സ്ലാവ്കോ വിൻസിക് (Slavko Vinčić) ആയിരിക്കും.

​ലൂസേഴ്സ് ഫൈനൽ എന്ന് വിളിക്കപ്പെടുന്ന മൂന്നാം സ്ഥാനത്തിനായുള്ള ഫ്രാൻസ് – ഇംഗ്ലണ്ട് പോരാട്ടം നിയന്ത്രിക്കാൻ വെനസ്വേലൻ റഫറി ജീസസ് വലൻസുവേലയെയാണ് ഫിഫ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഫൈനൽ മാച്ച് ഒഫീഷ്യലുകൾ (സ്പെയിൻ 🇪🇸 vs അർജന്റീന 🇦🇷)

​മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ സ്ലാവ്കോ വിൻസിക്കിനെ സഹായിക്കാൻ സഹനാട്ടുകാരായ ഒഫീഷ്യലുകളാണ് അസിസ്റ്റന്റ് റഫറിമാരായി എത്തുന്നത്.

പ്രധാന റഫറി: സ്ലാവ്കോ വിൻസിക് (സ്ലോവേനിയ)

അസിസ്റ്റന്റ് റഫറിമാർ: തോമസ് ക്ലാൻക്നിക്, ആൻഡ്രാസ് കോവാസിക് (സ്ലോവേനിയ)

ഫോർത്ത് ഒഫീഷ്യൽ: അദ്ഹാം മഖാദ്മേഹ് (ജോർദാൻ)

റിസർവ് അസിസ്റ്റന്റ് റഫറി: മുഹമ്മദ് അൽക്കലാഫ്

ലൂസേഴ്സ് ഫൈനൽ മാച്ച് ഒഫീഷ്യലുകൾ (ഫ്രാൻസ് 🇫🇷 vs ഇംഗ്ലണ്ട് 🏴)

​ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലെ പ്രധാന ഒഫീഷ്യലുകൾ ഇവരാണ്:

പ്രധാന റഫറി: ജീസസ് വലൻസുവേല (വെനസ്വേല)

അസിസ്റ്റന്റ് റഫറിമാർ: ജോർജ്ജ് ഉറേഗോ, ടുലിയോ മൊറേനോ (വെനസ്വേല)

ഫോർത്ത് ഒഫീഷ്യൽ: ജലാൽ ജായേദ്

റിസർവ് അസിസ്റ്റന്റ് റഫറി: സക്കറിയ ബ്രിൻസി

​നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ (2-1) തകർത്താണ് ഫൈനലിലെത്തിയത്. മറ്റൊരു ആവേശകരമായ സെമി പോരാട്ടത്തിൽ ഫ്രാൻസിനെ മറികടന്നാണ് സ്പെയിൻ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ജൂലൈ 19-ന് (ഇന്ത്യൻ സമയം ജൂലൈ 20 പുലർച്ചെ 12:30-ന്) ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുക.

See also  മെക്സിക്കോയുടെ ഉയരം ഇംഗ്ലണ്ടിന് കടുത്ത പരീക്ഷണം; മറികടക്കാൻ ടുഹെലിന്റെ തന്ത്രങ്ങൾ

Related Articles

Back to top button