Kerala

കോഴിക്കോട് അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി; ബ്രസീൽ ആരാധകന് മർദനം, രണ്ടുപേർക്കെതിരെ കേസ്

കോഴിക്കോട്: ലോകകപ്പ് ആവേശത്തിനിടെ കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടൽ. വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ ബ്രസീൽ ആരാധകന് മർദനമേറ്റു. കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസിനാണ് മർദനമേറ്റത്.

​ആക്രമണത്തിനിടെ അക്രമികൾ ഷാനിസിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർത്തതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കാട്ടൂർ സ്വദേശികളായ നിഖിൽ, രഞ്ജിത്ത് എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

​ലോകകപ്പ് ഫൈനൽ മത്സരത്തോടനുബന്ധിച്ച് നഗരത്തിൽ സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിനായി പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കിയിരിക്കുകയാണ്.

See also  ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുക എൻഡിഎ മാത്രം; സ്ഥാനാർഥികളെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും

Related Articles

Back to top button