Kerala

മോഹൻലാലിനെ അധിക്ഷേപിച്ചെന്നാരോപിച്ച് യൂട്യൂബർ ‘ചെകുത്താന്’ മർദനം; ആക്രമിച്ചത് കാറിലെത്തിയ അഞ്ചംഗ സംഘം

​കൊച്ചി ഇടപ്പള്ളിയിൽ വെച്ച് യൂട്യൂബർ ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സിനും സുഹൃത്തിനും നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. നടൻ മോഹൻലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു എന്ന് ആരോപിച്ചായിരുന്നു മർദനം.

​ഇന്നലെ രാത്രി അജു അലക്സും സുഹൃത്തും തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുന്നതിനിടെയാണ് കാറിലെത്തിയ സംഘം ഇവരെ ആക്രമിച്ചത്. മോഹൻലാലിന്റെ പുതിയ ചിത്രമായ ‘ദൃശ്യം 3’ മായി ബന്ധപ്പെട്ട് അജു അലക്സ് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിലെ പരാമർശങ്ങളാണ് അക്രമത്തിന് പ്രകോപനമായത്. ആദ്യഘട്ട ആക്രമണത്തിൽ അജു അലക്സിന്റെ നെഞ്ചിന് പരിക്കേറ്റിരുന്നു.

​തുടർന്ന് ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയെങ്കിലും അക്രമിസംഘത്തിൽപ്പെട്ടയാൾ അവിടെയുമെത്തി അജുവിനെ വീണ്ടും മർദിക്കുകയായിരുന്നു. രണ്ടാമതുണ്ടായ ആക്രമണത്തിൽ അജു അലക്സിന്റെ താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കളമശ്ശേരി പോലീസ് അഞ്ചു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമികൾ എത്തിയ വാഹനത്തിന്റെ നമ്പർ പോലീസിന് ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

See also  നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ്; അറവു മാലിന്യ ഫാക്ടറിയുടെ നടപടി അപഹാസ്യം: ഒമാക്

Related Articles

Back to top button