Kerala

വയനാട് സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി; ജൂലൈ 24-ന് എത്തും

വയനാട്: മേപ്പാടി കള്ളാടിയിലുണ്ടായ രൂക്ഷമായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ദുരന്തബാധിത പ്രദേശം സന്ദർശിക്കാനായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി എം.പി ജൂലൈ 24-ന് വയനാട്ടിലെത്തും.

സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രിയങ്കാ ഗാന്ധി എംപി സ്ഥലം സന്ദർശിക്കാത്തതിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ദുരന്തബാധിതരെ കാണാൻ പ്രിയങ്ക എത്തിയില്ലെന്നും തെരഞ്ഞെടുപ്പിന് മുൻപ് എത്തുന്നവരാണ് പ്രിയങ്കയും രാഹുൽ ഗാന്ധിയുമെന്ന് ബിജെപിയും വിമർശനം നടത്തിയിരുന്നു. 

​ദുരന്തത്തിൽ വൻ നാശനഷ്ടങ്ങളാണ് പ്രദേശത്തുണ്ടായിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്ന പ്രിയങ്കാ ഗാന്ധി, ബാധിക്കപ്പെട്ട കുടുംബങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യും. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു. ജനപ്രതിനിധികളും മുതിർന്ന കോൺഗ്രസ് നേതാക്കളും സന്ദർശനവേളയിൽ ഒപ്പമുണ്ടാകും.

See also  നിലമ്പൂരിൽ എം സ്വരാജ് 2000ൽ താഴെ വോട്ടുകൾക്ക് ജയിക്കുമെന്ന് എൽഡിഎഫ് വിലയിരുത്തൽ

Related Articles

Back to top button