Kerala

പൊലീസുകാരന്റെ കരണത്തടിച്ച സംഭവം: കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

കൽപ്പറ്റ: പ്രതിഷേധ മാർച്ചിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ മുഖത്തടിച്ച സംഭവത്തിൽ കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽ ദാസിനെതിരെ പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

​യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനിടെയായിരുന്നു സംഭവം. പ്രകടനത്തിനിടെ പൊലീസും സമരക്കാരായ നേതാക്കളും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും ഉന്തിഉന്തും ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് കൈയുയർത്തി പൊലീസുകാരന്റെ കരണത്തടിച്ചത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് സംഭവം വലിയ വിവാദമായത്.

കെഎസ്‌യു നേതാവിന്റെ വിശദീകരണം:

പ്രതിഷേധത്തിനിടെ പൊലീസ് തന്നെ ശക്തമായി തള്ളിയപ്പോൾ തിരിച്ചു തള്ളുക മാത്രമാണ് ചെയ്തതെന്നും ബോധപൂർവം പൊലീസുകാരനെ അക്രമിച്ചിട്ടില്ലെന്നുമാണ്” ഗൗതം ഗോകുൽ ദാസിന്റെ വിശദീകരണം.

​സംഭവത്തിൽ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് കൂടുതൽ ശക്തമായ തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.

See also  ടച്ചിംഗ്‌സ് നൽകിയില്ലെന്ന് ആരോപിച്ച് തർക്കം; പുതുക്കാട് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Related Articles

Back to top button