Kerala

കേരള കാർഷിക സർവകലാശാല ക്യാമ്പസിലെ കുളത്തിൽ കർണാടക സ്വദേശിയായ വിദ്യാർഥിയുടെ മൃതദേഹം

തൃശൂർ: കേരള കാർഷിക സർവകലാശാല ക്യാമ്പസിൽ കർണാടക സ്വദേശിയായ പിഎച്ച്ഡി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ ഒന്നിനാണ് തൃശൂർ വെള്ളാനിക്കരയിലുള്ള ക്യാമ്പസിലെ കുളത്തിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്.

വെജിറ്റബിൾ സയൻസ് ഡിപ്പാർട്ട്മെന്‍റിൽ ഒന്നാം വർഷ പിഎച്ച്ഡി വിദ്യാർഥിയായ ബെംഗളൂരു സ്വദേശി കിഷോർ കുമാർ ഗൗഡയാണ് (25) മരിച്ചത്. സർവകലാശാലയിലെ ഹോസ്റ്റലിലായിരുന്നു വിദ്യാർഥിയുടെ താമസം. ക്യാമ്പസിലെ ഫ്രൂട്ട് ക്രോപ്സ് റിസർച്ച് സ്റ്റേഷനു സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തി മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

See also  കേരളത്തിലേക്ക് വീണ്ടും പ്രധാനമന്ത്രി; വൻ സ്വീകരണമൊരുക്കാൻ ഒരുങ്ങി എൻഡിഎ

Related Articles

Back to top button