Kerala

വിദ്യാർഥികൾക്കെതിരായ അധിക്ഷേപ പരാമർശം; ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്, സൈബർ സെൽ ഐ.ജി അന്വേഷിക്കും

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സമരം ചെയ്ത വിദ്യാർഥികളെ വെടിവച്ചു കൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം സൈബർ സെൽ IG പി പ്രകാശ് അന്വേഷിക്കും. AIYF സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി നിർദേശം നൽകിയത്.

സമരങ്ങൾ അവസാനിച്ചിട്ടുപോലും സമൂഹത്തിൽ വിദ്വേഷം പടർത്താൻ സംഘപരിവാർ ശക്തികൾ തുടരുന്ന ആസൂത്രിതമായ ശ്രമങ്ങളെയാണ് ഇത്തരം പരാമർശങ്ങൾ തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പ്രതികരിച്ചു.

വിയോജിപ്പുകളെ ഉന്മൂലനം ചെയ്യുക എന്ന സംഘപരിവാറിന്റെ ഉള്ളിലിരിപ്പാണ് ഇത്തരം ക്രൂരമായ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ സമാധാനപരമായി പ്രതിഷേധിച്ച ജനാധിപത്യ വിശ്വാസികൾക്കെതിരെ കേസെടുക്കാൻ തിടുക്കം കാണിച്ച കേരള പൊലീസ്, സമരക്കാരെ വെടിവെച്ചു കൊല്ലാൻ ആഹ്വാനം ചെയ്ത ടി.ജി. മോഹൻദാസിനെതിരെ ഇതുവരെ ഒരു കേസും എടുക്കാൻ തയ്യാറായിട്ടില്ല. സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെ ലാത്തിയെടുക്കുന്ന പൊലീസ്, പരസ്യമായി കൊലവിളി നടത്തുന്ന സംഘപരിവാർ നേതാക്കൾക്ക് മുന്നിൽ മുട്ടുമടക്കുന്നത് കേരളത്തിന് അപമാനമാണ് പിണറായി വിജയൻ പറഞ്ഞു.

ഡല്‍ഹിയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമായിരുന്നു എന്നാണ് മോഹന്‍ദാസ് പറഞ്ഞത്. ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമായിരുന്നു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെട്ടശേഷം വെടിവെയ്ക്കണം. കുറേ പേര്‍ മരിക്കും, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകുമായിരുന്നു. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കണം- ടി ജി മോഹന്‍ദാസ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം.

See also  ഒരു വർഗീയതയെ നേരിടാൻ മറ്റൊരു വർഗീയത കൊണ്ട് കഴിയില്ല; കാന്തപുരം ജനാധിപത്യത്തിൻ്റെ കാവലാളെന്ന് മുഖ്യമന്ത്രി

Related Articles

Back to top button