Kerala

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം മൂത്തേടത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ 17കാരനും കരുളായി കൊയപ്പൻ വളവിലെ 15കാരിയുമാണ് മരിച്ചത്.

കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. ഒരു കയറിൽ കൂട്ടിക്കെട്ടി തൂങ്ങിയ നിലയിലായിരുന്നു. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ചും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

The post മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  ശബരിമല സ്വർണക്കൊള്ള കേസിൽ ഇടക്കാല കുറ്റപത്രം സമർപ്പിക്കാതിരുന്നത് കള്ളൻമാരെ സംരക്ഷിക്കാൻ: ചെന്നിത്തല

Related Articles

Back to top button