Kerala

കസേരയിൽ ഇരുത്തിയ ജനത്തിന് ഇറക്കാനും വെറുക്കാനും കഴിയും; പി എം ശ്രീ വിഷയത്തിൽ താക്കീതുമായി യൂത്ത് ലീഗ് നേതാവ് മുസ്തഫ അബ്ദുൾ ലത്തീഫ്

പിഎം ശ്രീ വിഷയത്തിൽ സർക്കാരിന് താക്കീതുമായി യൂത്ത് ലീഗ് നേതാവ്. കസേരയിൽ ഇരുത്തിയ ജനത്തിന് തന്നെ ഇറക്കാനും വേണമെങ്കിൽ അതിനപ്പുറം വെറുക്കാനും കഴിയുമെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൾ ലത്തീഫ്. ഈ ബോദ്ധ്യം UDF നേതൃത്വത്തിന് ഇല്ലാതെ പോവില്ലല്ലോ. മതേതര കേരളത്തിന് നൽകിയ പ്രതീക്ഷയിൽ യുഡിഎഫ് മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുസ്തഫ അബ്ദുൾ ലത്തീഫ് ഫേസ്ബുക്കിൽ കുറിച്ചു.

മുസ്തഫ അബ്ദുൾ ലത്തീഫ് ഫേസ്ബുക്കിൽ കുറിച്ചത്

പി എം ശ്രീ….
വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വന്നതിനു പിറകിൽ നിരവധി ഘടകങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു കേന്ദ്രത്തിലെ BJP സർക്കാർ കൊണ്ടു വന്ന് ഇടത് സർക്കാർ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിച്ച പി എം ശ്രീ പദ്ധതിയോടുള്ള യുഡിഎഫിന്റെ ശക്തമായ എതിർപ്പ്.ആ എതിർപ്പാവട്ടെ മതേതര കേരളത്തിന്റെ എതിർപ്പായിരുന്നു.
മതേതര കേരളത്തിന് നൽകിയ പ്രതീക്ഷയിൽ യുഡിഎഫ് എന്തെങ്കിലും മാറ്റം വരുത്തും എന്ന് പ്രതീക്ഷിക്കുന്നില്ല.
കാരണം കസേരയിൽ ഇരുത്തിയ ജനത്തിന് തന്നെ ഇറക്കാനും വേണമെങ്കിൽ അതിനപ്പുറം വെറുക്കാനും കഴിയും എന്ന ബോദ്ധ്യം UDF നേതൃത്വത്തിന് ഇല്ലാതെ പോവില്ലല്ലോ.

See also  സ്വകാര്യ മദ്യക്കമ്പനികൾക്ക് അമിതലാഭമുണ്ടാക്കാൻ സർക്കാർ സൗകര്യമൊരുക്കി: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Related Articles

Back to top button