National

മധുരയിലെ വനിതാ ഹോസ്റ്റലിൽ ഫ്രിജ്ഡ് പൊട്ടിത്തെറിച്ച് രണ്ട് അധ്യാപികമാർ മരിച്ചു

മധുരയിൽ വനിതാ ഹോസ്റ്റലിൽ ഫ്രഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ട് അധ്യാപികമാർ മരിച്ചു. ഹോസ്റ്റൽ വാർഡൻ അടക്കം മൂന്ന് പേർക്ക് പരുക്കേറ്റു. ഉപയോഗശൂന്യമായ ഫ്രിഡ്ജിന്റെ കേബിൾ പ്ലഗിൽ ഘടിപ്പിച്ച് സ്വിച്ച് ഓൺ ചെയ്തതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു

തടി, അലമാരകൾ, ഫർണിച്ചർ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ എന്നിവക്ക് തീപിടിച്ചതോടെ മുറികളിൽ പുക നിറഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചവർക്കാണ് പരുക്കേറ്റത്. പഴയ കെട്ടിടത്തിന്റെ രണ്ട് നിലകളിലായി പ്രവർത്തിച്ചിരുന്ന ഹോസ്റ്റലിൽ 45 പേർ താമസിക്കുന്നുണ്ടായിരുന്നു

The post മധുരയിലെ വനിതാ ഹോസ്റ്റലിൽ ഫ്രിജ്ഡ് പൊട്ടിത്തെറിച്ച് രണ്ട് അധ്യാപികമാർ മരിച്ചു appeared first on Metro Journal Online.

See also  ആക്രമണങ്ങൾ നേരിടാൻ സജ്ജരാവണം; വിദ്യാർത്ഥികൾക്ക് ഉൾപ്പടെ പരിശീലനം നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

Related Articles

Back to top button