Kerala

മുന്നറിയിപ്പുകൾ നൽകുന്നതിൽ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച്ച; ദുരന്തങ്ങൾക്ക് പിന്നാലെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപക നാശം വിതച്ച സാഹചര്യത്തിൽ മുന്നറിയിപ്പ് സംവിധാനത്തിന്റെ കാര്യക്ഷമതയെ ചൊല്ലി ചോദ്യങ്ങൾ ഉയരുന്നു. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിലും മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകുന്നതിലും ദുരന്തനിവാരണ സംവിധാനത്തിന് വീഴ്ച സംഭവിച്ചെന്ന വിമർശനമാണ് ശക്തമാകുന്നത്.

സംസ്ഥാനത്ത് മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾ മുൻകൂട്ടി അറിയിക്കാൻ സ്ഥാപിച്ചിട്ടുള്ള ‘കവചം’ അലാറം സംവിധാനം നൂറോളം കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഇന്നത്തെ സംഭവങ്ങൾക്ക് മുമ്പ് ഒരിടത്തും മുന്നറിയിപ്പ് അലാറം മുഴങ്ങിയില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് അവസാന മഴ മുന്നറിയിപ്പ് പുറത്തിറക്കിയത്. അന്നത്തെ മുന്നറിയിപ്പിൽ ഒരു ജില്ലയിലും റെഡ് അലേർട്ട് ഉണ്ടായിരുന്നില്ല.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മണ്ണിടിച്ചിലും മറ്റ് ദുരന്തങ്ങളും റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ഒമ്പത് ജില്ലകളിലേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ദുരന്തസാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് സമയബന്ധിതമായി കൈമാറുന്നതിലും വീഴ്ച സംഭവിച്ചെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തുകയോ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകുകയോ ചെയ്തിരുന്നില്ലെന്നും വിമർശനമുണ്ട്. മുന്നറിയിപ്പിലെ ഈ വീഴ്ചയാണ് കടലിലുണ്ടായ അപകടങ്ങൾക്ക് കാരണമായതെന്ന ആരോപണവും ഉയരുന്നുണ്ട്.

See also  വീണ്ടും സർവകാല റെക്കോർഡിലെത്തി സ്വർണവില; പവന് ഇന്ന് ഉയർന്നത് 520 രൂപ

Related Articles

Back to top button