Kerala

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞ് മരിച്ചു

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നവജാത ശിശുവിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ച് യുവതി. അബോര്‍ഷന്‍ മരുന്ന് കഴിച്ചാണ് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞ് മരിച്ചു.

ഇന്ന് ഏഴ് മണിയോടെയാണ് തിരുവല്ലം വണ്ടിത്തടം സ്വദേശിയായ 20 വയസുകാരി എസ്എടി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. രോഗികളെ ചികിത്സിക്കുന്നതിനടുത്ത് കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമിക്കുന്നതിന് വേണ്ടിയുള്ള കെട്ടിടത്തിലെ ശുചിമുറിയില്‍ കയറി യുവതി പ്രവവിക്കുകയായിരുന്നു. ശേഷം കുഞ്ഞിനെ ക്ലോസറ്റിനകത്തിട്ട് ഫ്‌ളഷ് ചെയ്തു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തുകയും ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു. ഫയര്‍ ഫോഴ്‌സ് സംഘമാണ് ക്ലോസറ്റ് ഉള്‍പ്പടെ വെട്ടിപ്പൊളിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞെന്നതാണ് പ്രാഥമിക വിവരം.

See also  സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 120 രൂപ ഉയർന്നു

Related Articles

Back to top button