Kerala

ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപ്പോയി; ഇനി മുതൽ കഴിക്കാതിരിക്കാം: വിമർശനത്തിന് പരിഹാസത്തോടെ മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: വിരുന്ന് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ഹീനമായ അപവാദ പ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. താനൊന്ന് ഭക്ഷണം കഴിച്ചുപോയെന്നും അത് തെറ്റായി പോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൽക്കാരത്തിനല്ല താൻ പോയതെന്നും സതീശൻ കൂട്ടിച്ചേർത്തു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ

അന്ന് രാവിലെ അഞ്ച് മണി മുതല്‍ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലയിലെ ചാര്‍ജുള്ള മന്ത്രിമാരെയും കളക്ടര്‍മാരെയും എംഎല്‍എമാരെയും ബന്ധപ്പെട്ടിരുന്നു. വരേണ്ട ആവശ്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അവര്‍ പറഞ്ഞു. മൂന്ന് മണിയായപ്പോള്‍ ഭക്ഷണം കഴിച്ചുപോയി. 2018ലും 2019ലും സംസ്ഥാനത്ത് ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് താൻ അറിഞ്ഞിരുന്നില്ല. ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. അപവാദ പ്രചാരണമാണ് നടക്കുന്നത്. ഞാന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലേ, എന്തൊരു തെറ്റാണ്. ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപോയി. ഇനി മുതല്‍ ഭക്ഷണം കഴിക്കാതിരിക്കാം’…

See also  സ്വർണപ്പാളി വിവാദം: കോൺഗ്രസിന്റെ സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

Related Articles

Back to top button