Kerala

മഴക്കെടുതിയിൽ വീർപ്പുമുട്ടി നാട്; ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏകോപനമില്ലായ്മയെന്ന് ആക്ഷേപം, രാഷ്ട്രീയ പോര് കനക്കുന്നു

സംസ്ഥാനത്തെ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളെ ചൊല്ലി സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങൾ ശക്തമാകുന്നു. കോന്നി മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തില്ലെന്ന കെ. യു. ജനീഷ് കുമാറിന്റെ ആരോപണത്തിന് മന്ത്രി പി. സി. വിഷ്ണുനാഥ് മറുപടിയുമായി രംഗത്തെത്തി. കോന്നിയിൽ ജനീഷ് കുമാറിനൊപ്പമുള്ള ചിത്രങ്ങൾ ബിഗ് ടിവിയിലൂടെ പുറത്തുവിട്ട മന്ത്രി, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നുവെന്നാണ് വിശദീകരിച്ചത്.

അതേസമയം, മന്ത്രി ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിയില്ലെന്നാണ് താൻ പറഞ്ഞതെന്നും, ഗസ്റ്റ് ഹൗസിൽ ഉറങ്ങിയെന്ന പരാമർശം ആ പശ്ചാത്തലത്തിലായിരുന്നുവെന്നും കെ. യു. ജനീഷ് കുമാർ പ്രതികരിച്ചു.ഇതിനിടെ, മഴക്കെടുതി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനെതിരെ സിപിഐഎമ്മും ബിജെപിയും വിമർശനം ശക്തമാക്കി. റാന്നി വരെ എത്തിയ മുഖ്യമന്ത്രി കോട്ടയം സന്ദർശിക്കാതിരുന്നതായി മുൻമന്ത്രി വി. എൻ. വാസവൻ ആരോപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് ബിജെപി നേതാവ് ഷോൺ ജോർജിന്റെ വിമർശനം.

See also  നിമിഷപ്രിയ ആക്ഷൻ കൗൺസിന് യെമനിൽ പോകാൻ അനുമതിയില്ല; അപേക്ഷ കേന്ദ്രം തള്ളി

Related Articles

Back to top button