Kerala

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

പൊലീസിനെതിരായ ഭീഷണിക്ക് പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി. തനിക്കെതിരെ കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പുനരന്വേഷിച്ച് സിഐ പ്രശാന്തിനെതിരെ നടപടി എടുക്കണമെന്നാണ് അർജുൻ ആയങ്കിയുടെ ആവശ്യം.

നടപടി ഉണ്ടായാൽ ആഭ്യന്തരമന്ത്രിക്ക് പൊന്നാട അണിയിക്കുമെന്നും അർജുൻ ആയങ്കി സമൂഹമാധ്യമത്തിലൂടെ വെല്ലുവിളിച്ചു. കോതമംഗലം പൊലീസ് സ്റ്റേഷൻ സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അർജുൻ ആയങ്കിയുടെ പ്രതികരണം.

അതേസമയം, ഊന്നുകൽ സിഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തതെന്നും അർജുൻ ആയങ്കി ബിഗ് ടിവിയോട് പറഞ്ഞു. കോതമംഗലം സിഐ പ്രശാന്തിനെതിരായ ആരോപണങ്ങളും അർജുൻ ആവർത്തിച്ചു.അതിനിടെ അർജുൻ ആയങ്കിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

See also  തെരുവുനായയുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക്

Related Articles

Back to top button