Kerala

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; തിരുവല്ലത്ത് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവല്ലത്ത് ബൈക്ക് ഇടിച്ച് സഹോദരിമാര്‍ മരിച്ചു. തിരുവല്ലം കരിമ്പുവിള സ്വദേശികളായ ശാന്തമ്മ (62), വിജയമ്മ (70) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ തിരുവല്ലം ബൈപാസ് റോഡില്‍ കരിമ്പുവിള ജങ്ഷനിലാണ് അപകടമുണ്ടായത്.

ബൈപാസ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വീണു. അപകടം കണ്ട് ഓടിയെത്തിയവര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

See also  കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം; ഐടി ജീവനക്കാരനായ യുവാവ് അറസ്റ്റിൽ

Related Articles

Back to top button