Kerala

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടി.ജി. മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: ഡൽഹി ജന്തർമന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെയും യുവതികളെയും യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിക്കുകയും വിദ്വേഷ പരാമർശം നടത്തുകയും ചെയ്ത കേസിൽ ബി.ജെ.പി പ്രൊഫഷണൽ സെൽ മുൻ കൺവീനറും സംഘപരിവാർ സഹയാത്രികനുമായ ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് മട്ടാഞ്ചേരിയിലെ വീട്ടിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

​നീറ്റ് വിഷയത്തിൽ ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. താനായിരുന്നുവെങ്കിൽ സമരക്കാരെ വെടിവെച്ചേനേ എന്നും, സമരത്തിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ വാക്കുകൾ ഉപയോഗിച്ചു എന്നും ചൂണ്ടിക്കാട്ടി വിവിധ വിദ്യാർത്ഥി സംഘടനകൾ പരാതി നൽകിയിരുന്നു.

​ഭാരതീയ ന്യായ സംഹിതയിലെയും ഐ.ടി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് തിരുവനന്തപുരം സൈബർ ക്രെെം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തുടർനടപടികൾക്കായി അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. 

See also  അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കെ സ്വന്തമായി വാട്‌സാപ്പ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി സുധാകരൻ

Related Articles

Back to top button