Kerala

വന്ദേമാതരം മുഴുവനായി ആലപിക്കില്ല; പഴയ പ്രോട്ടോക്കോൾ തുടരും: കേന്ദ്ര നിർദേശം തള്ളി മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിർദേശം തള്ളി മന്ത്രി കെ മുരളീധരൻ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വന്ദേമാതരം പൂർണരൂപത്തിൽ പാടണമെന്ന് ചീഫ് സെക്രട്ടറി വിശ്വനാഥ സിൻഹ സർക്കുലർ പുറപ്പെടുവിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് നിലവിലുള്ള പഴയ പ്രോട്ടോക്കോൾ തന്നെ തുടരുമെന്ന് കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു സർക്കുലർ ഇറക്കിയത്. പക്ഷേ, കേരളം അത് അംഗീകരിക്കില്ല. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിലോ സത്യപ്രതിജ്ഞാ ചടങ്ങുകളിലോ കേന്ദ്ര പ്രോട്ടോക്കോൾ പാലിക്കാറുണ്ട്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ മറ്റ് പരിപാടികളിൽ കേരളത്തിന്റെ പ്രോട്ടോക്കോൾ തന്നെയായിരിക്കും പിന്തുടരുക. ഇതനുസരിച്ച് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമായിരിക്കും സർക്കാർ പരിപാടികളിൽ ആലപിക്കുക’ – മുരളീധരൻ പറഞ്ഞു.

See also  ജാമ്യം തേടി ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചു

Related Articles

Back to top button