Kerala

ശബരിമല ഉന്നതാധികാരസമിതി യോഗം ഇന്ന്

ശബരിമല ഉന്നതാധികാരസമിതി യോഗം ഇന്ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേരും. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾ, അടുത്ത മണ്ഡലം മകരവിളക്കിന് മുന്നോടിയായി ചെയ്തുതീർക്കേണ്ട പ്രവർത്തനങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയാകും. നിലവിൽ ശബരിമലയുമായി ബന്ധപ്പെട്ട ഉയർന്ന വിവാദങ്ങൾ മണ്ഡലകാലത്തെ ബാധിക്കാതിരിക്കാനുള്ള നടപടികളും ഉന്നത അധികാര സമിതി യോഗം സ്വീകരിക്കും. ഉന്നതാധികാരസമിതി യോഗത്തിനുശേഷം ദേവസ്വം ബോർഡ് യോഗവും ചേരും. 

നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ദേവസ്വം ബോർഡ് ദേവസ്വം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അന്വേഷണ പുരോഗതി യോഗം വിലയിരുത്തും. ഇതിനിടയിൽ മിൽമയ്ക്ക് നെയ് കരാർ കൊടുക്കാൻ മുൻ ദേവസ്വം പ്രസിഡണ്ട് പി എസ് പ്രശാന്ത് സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് കേസ് അന്വേഷിക്കുന്ന എസ്ഐടി സംഘത്തിന് ലഭിച്ചിട്ടുണ്ട്

See also  ഇന്നും മാറ്റമില്ലാതെ സ്വർണവില

Related Articles

Back to top button