Kerala

ക്ഷേമ പെൻഷൻ ബാങ്ക് വഴിയാക്കാനുള്ള സർക്കാർ തീരുമാനം; പ്രതിഷേധം ശക്തമാക്കാൻ സിപിഐയും സിപിഐഎമ്മും

ക്ഷേമ പെൻഷൻ വിതരണം ബാങ്ക് വഴിയാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സിപിഐയും സിപിഐഎമ്മും. പ്രതിഷേധത്തിന്റെ രീതി നാളെ ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിക്കും. എൽഡിഎഫ് എന്ന നിലയിൽ യോജിച്ചുള്ള സമരത്തിനും തയ്യാറാണെന്ന് സിപിഐ വ്യക്തമാക്കി.

അതേസമയം, സിപിഐഎം സ്വന്തം നിലയിലും എൽഡിഎഫ് തലത്തിലും പ്രതിഷേധം ആലോചിക്കുന്നുണ്ട്. പെൻഷൻ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി സമരം ശക്തമാക്കാനാണ് സിപിഐഎം നീക്കം.ബാങ്ക് വഴിയുള്ള പെൻഷൻ വിതരണ തീരുമാനത്തിൽ എൽഡിഎഫിനുള്ളിൽ തന്നെ ഭിന്നാഭിപ്രായം ശക്തമാകുന്നതിനിടെയാണ് പ്രതിഷേധ നീക്കം.

See also  രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം; ഹൈക്കോടതിയിൽ അപ്പീൽ പോകാൻ സർക്കാർ

Related Articles

Back to top button