Kerala

പെരിയാർ കടുവ സങ്കേതത്തിൽ ഡ്രോൺ പറത്തി തമിഴ്നാട് സംഘം: മുല്ലപ്പെരിയാർ കനാലിന്റെ ദൃശ്യം പകർത്തി

ഇടുക്കി: അതീവ സുരക്ഷാ മേഖലയായ പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി തമിഴ്നാട് സംഘം. വനംവകുപ്പിന്റെയോ പൊലീസിന്റെയോ മുൻകൂർ അനുമതിയില്ലാതെയാണ് ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിന്റെയും വനമേഖലയുടെയും ദൃശ്യങ്ങളാണ് സംഘം നിയമവിരുദ്ധമായി ചിത്രീകരിച്ചത്.

മുല്ലപ്പെരിയാറിന്റെ ഷട്ടർ തുറന്നദിവസമാണ് സംഭവം. തുടർന്ന് ഈ ദൃശ്യങ്ങൾ പെരിയകുളം എംഎൽഎ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്.

അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കടുവ സങ്കേതത്തിനുള്ളിൽ ഡ്രോൺ ഉപയോഗിക്കുന്നതിന് കർശനവിലക്കേർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള തമിഴ്‌നാട് സംഘത്തിന്റെ നടപടിക്കെതിരെ കേരള വനംവകുപ്പ് നിയമനടപടി സ്വീകരിക്കുമെന്നാണ് സൂചന.

See also  നടൻ മേഘനാഥൻ അന്തരിച്ചു

Related Articles

Back to top button