Education

ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു

ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രണ്ട് സൈനികർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റു. ഗുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈനികർ വീരമൃത്യു വരിച്ചത്. നായിബ് സുബേദാർ വിപിൻ കുമാർ, സിപോയി അരിവന്ദ് സിംഗ് എന്നിവരാണ് മരിച്ചത്

വനത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മു കാശ്മീർ പോലീസും സൈന്യവും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.

അതേസമയം കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. കാശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഭീകരാക്രമണം. സെപ്റ്റംബർ 18നാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

The post ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു appeared first on Metro Journal Online.

See also  ഒമാനിലെ വിദ്യാലയങ്ങളുടെ മികവ് പരിശോധിക്കാന്‍ സംവിധാനം വരുന്നു; ഇതിനുള്ള ദേശീയ ചട്ടക്കൂട് ഡിസംബര്‍ രണ്ടിന്

Related Articles

Back to top button