Kerala

നടൻ ദേവൻ ബിജെപി വിട്ടു; പാർട്ടി അംഗത്വം രാജിവെച്ചു: പ്രഖ്യാപനം കണിച്ചുകുളങ്ങരയിൽ

ആലപ്പുഴ: പ്രമുഖ ചലച്ചിത്ര നടനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവൻ ബിജെപിയിൽ നിന്ന് രാജിവെച്ചു. ബിജെപിയുടെ പ്രാഥമിക അംഗത്വമടക്കമുള്ള എല്ലാ ചുമതലകളിൽ നിന്നും രാജിവെക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.

​ആലപ്പുഴ കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിൽ നടന്ന പ്രത്യേക ചടങ്ങിലാണ് അദ്ദേഹം രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രാജിക്കാര്യം പരസ്യപ്പെടുത്തിയത്. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് രാജിയെന്നാണ് സൂചന.

​2004-ൽ ‘കേരള പീപ്പിൾസ് പാർട്ടി’ രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങിയ ദേവൻ, 2021 മാർച്ച് മാസത്തിലാണ് തന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ തന്റെ ഭാവി രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്ന് ദേവൻ മാധ്യമങ്ങളോട് പറഞ്ഞു. 

See also  കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന ഉത്തരവ് പിൻവലിച്ചു

Related Articles

Back to top button