Kerala
സി.ഐ നിയമന പട്ടികയിൽ അഴിച്ചുപണി; 64 സ്റ്റേഷനുകളിൽ പുതിയ ഇൻസ്പെക്ടർമാർ: 274 പേർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്.ഒ) ചുമതലകളിൽ വ്യാപകമായ അഴിച്ചുപണി. സർക്കിളുകളിലും പ്രധാന സ്റ്റേഷനുകളിലുമായി 274 സർക്കിൾ ഇൻസ്പെക്ടർമാർക്കാണ് (സി.ഐ) ആഭ്യന്തര വകുപ്പ് പുതിയ സ്ഥലംമാറ്റവും നിയമനവും നൽകി ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ പുതിയ സി.ഐമാർ എസ്.എച്ച്.ഒമാരായി ചുമതലയേൽക്കും. ബാക്കി 210 പേരെ വിവിധ സർക്കിളുകളിലേക്കും മറ്റ് അന്വേഷണ ചുമതലകളിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കാനും ക്രമസമാധാന പരിപാലനം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഈ വൻ മാറ്റം. പുതിയ ഉത്തരവ് അനുസരിച്ച് അടിയന്തരമായി ചുമതലയേൽക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.



