Kerala

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ഹാജരായില്ല. ഇന്ന് ഹാജരാകണമെന്നായിരുന്നു ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. ഈമാസം ഇരുപതിന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം ഇന്ന് വായിച്ച് കേൾപ്പിക്കാനിരിക്കെയാണ് മൂവരും ഹാജരാകാതിരുന്നത്.

വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മലബാർ ടിന്പേഴ്സിന് വിറ്റുവെന്നാണ് കേസ്. കമ്പനി ഉടമ അലിയാർ നൽകിയ പരാതിയിലാണ് കേസെടുത്തത്. തുടർച്ചയായി കോടതിയിൽ ഹാജരാകാതിനാൽ പ്രതികൾക്കെതിരെ ജാമ്യമില്ല വാറന്റ് പുറത്ത് ഇറക്കിയെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.

See also  നവജാത ശിശുക്കളെ കൊന്ന കേസ്: അനീഷ പറഞ്ഞ സ്ഥലത്ത് നിന്ന് ചെറിയ എല്ലിൻ കഷ്ണങ്ങൾ ലഭിച്ചു

Related Articles

Back to top button