Kerala

പൊലീസ് പിടിച്ചാല്‍ പറയാന്‍ മുന്‍കൂട്ടി കഥ തയാറാക്കി

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ കുട്ടികളുടെ ശ്രമം. സ്വന്തം അച്ഛനെതിരെ മൊഴി നല്‍കി. തുടര്‍ചോദ്യം ചെയ്യലില്‍ വ്യാജ മൊഴിയെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് പിടിച്ചാല്‍ പറയാന്‍ മുന്‍കൂട്ടി കഥ തയാറാക്കി. നാല് പേരും പറയുന്നത് ഒരേ കഥയെന്ന് പൊലീസ് വ്യക്തമാക്കി. ആണ്‍സുഹൃത്തും പെണ്‍കുട്ടിയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് ആണ് കഥകള്‍ പൊളിച്ചത്.

കരുവാറ്റ കൊലപാതകത്തില്‍ പ്രതികള്‍ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡാണ് അപേക്ഷ പരിഗണിക്കുക. കുറ്റാരോപിതരെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ നടത്താനുള്ള പൊലീസ് റിപ്പോര്‍ട്ടും ബോര്‍ഡ് പരിഗണിക്കും. പതിനാറിനും 18നും ഇടയില്‍ പ്രായമുള്ളവര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ടാല്‍ മുതിര്‍ന്ന കുറ്റവാളികളായി പരിഗണിച്ച് നടപടി സ്വീകരിക്കാനുള്ള നിയമമുണ്ട്. പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണോ എന്ന പരിശോധനയും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം നടത്തും.

നാലുപേരുടെയും മൊബൈല്‍ഫോണ്‍ പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്‌നങ്ങള്‍ കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. മാതാപിതാക്കള്‍ ബന്ധം വേര്‍പ്പെടുത്തിയതോടെ അമ്മയ്‌ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ആവശ്യമായ പരിഗണന കുടുംബത്തില്‍ ലഭിച്ചിരുന്നില്ല എന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

See also  കത്തിക്കയറി സ്വർണവില; പവന് വീണ്ടും കുതിപ്പ്, സർവകാല റെക്കോർഡ്

Related Articles

Back to top button