Kerala

ഇഡി റെയ്ഡിനെതിരെ സിപിഐഎം; കോഴിക്കോട് 23ന് പ്രതിഷേധക്കൂട്ടായ്മ

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളിലെ ഇഡി അന്വേഷണത്തിനെതിരെ രാഷ്ട്രീയ പ്രതിരോധവുമായി സിപിഐഎം. ഇഡി റെയ്ഡുകളിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തിൽ 23ന് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് മുതലക്കുളത്ത് നടക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

ജില്ലാ സെക്രട്ടേറിയറ്റംഗം പി. നിഖിലിന്റെ വീട്ടിലടക്കം ഇഡി നടത്തിയ റെയ്ഡ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണ് സിപിഐഎം ആരോപണം. ഇഡി നീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

See also  മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം: അന്വേഷണം ശക്തമാക്കി പോലീസ്

Related Articles

Back to top button