Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ. മരട് പൊലീസാണ് ഇയാളെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്. ഒരു വർഷത്തെക്കാണ് കാപ്പ ചുമത്തിയിരിക്കുന്നത്. തുടർ‌ന്ന് ഇയാളെ വിയ്യൂർ ജയിലിലടച്ചു.

കേരളത്തിലും തമിഴ്നാട്ടിലുമായി ഇയാൾക്കെതിരേ ഏകദേശം 50 ഓളം കേസുകളുണ്ട്. മൈസൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അനീഷിനെ പൊലീസ് അറസ്റ്റു ചെയ്തത്. 2023 ലും അനീഷിനെ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.

See also  കൗൺസിലറുടെ അറസ്റ്റിൽ പോലീസിനെതിരെ ആർ. ശ്രീലേഖ

Related Articles

Back to top button