Kerala

സപ്ലൈകോ ഓണക്കിറ്റ് വിതരണം പൂർത്തിയായി: വിറ്റുവരവ് 253.20 കോടി കടന്നു

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ. ലക്ഷ്യമിട്ട 5,93,408 കിറ്റുകളും തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചു. ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകളും നൽകി.ടിഎസ്ഒകളിൽ നിന്ന് 6,02,310 കിറ്റുകൾക്കാണ് ഡിമാൻഡ് ലഭിച്ചത്. ഇതിൽ 4,29,600 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റി.

അതിനിടെ സപ്ലൈകോയുടെ വിറ്റുവരവിലും വൻ കുതിച്ചുചാട്ടം. ആകെ വിറ്റുവരവ് 253.20 കോടി രൂപ കടന്നു. സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ് 172 കോടി രൂപയും പിന്നിട്ടു.വെളിച്ചെണ്ണയുടെ വില 249 രൂപയിൽ നിന്ന് 229 രൂപയായി കുറച്ചതും ആശ്വാസമായി. അരിയുടെ ലഭ്യത ഉറപ്പാക്കാൻ 25,000 മെട്രിക് ടൺ അരി കൂടി എത്തിക്കാനുള്ള നടപടികളും തുടങ്ങി.നിലവിൽ 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും സപ്ലൈകോയിൽ എത്തിച്ചിട്ടുണ്ട്.രണ്ട് മാസത്തേക്കുള്ള സബ്സിഡി സാധനങ്ങൾ ഒരുമിച്ച് വാങ്ങാനുള്ള അനുമതിയും സപ്ലൈകോയ്ക്ക് നൽകിയിട്ടുണ്ട്

See also  ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കും; കെ.മുരളീധരൻ

Related Articles

Back to top button