Kerala

പാലക്കാട് ഡിവിഷൻ വിഭജനം; കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രചാരണം രാഷ്ട്രീയ പ്രേരിതം: പി.കെ. കൃഷ്ണദാസ്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഐഎമും നടത്തുന്നത് രാഷ്ട്രീയ പ്രേരിത പ്രചാരണമെന്ന് പി കെ കൃഷ്ണദാസ്. മാറ്റം യാത്രക്കാരെ ഒരു തരത്തിലും ബാധിക്കില്ല. യു പി എ ഭരണകാലത്ത് എട്ട് മന്ത്രിമാരുണ്ടായിട്ടും അവർക്ക് ഒരു മൂത്രപുര പോലും ഉണ്ടാക്കാനായില്ല, ആ കാലത്ത് 365 കോടി രൂപയാണ് ആകെ കിട്ടിയത്. എന്നാൽ നരേന്ദ്ര മോദിയുട കാലത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷന് മാത്രം 400 കോടി രൂപയിലേറെ അനുവദിച്ചു. കേരളത്തിലെ റെയിൽ വികസനത്തിന് ബിജെപി ബ്ലൂപ്രിന്റ് തയ്യാറാക്കിയിട്ടുണ്ട്. പാലക്കാട് ഡിവിഷനെ അക്ഷരാർത്ഥത്തിൽ വിഭജിച്ചത് ഒന്നാം യു പി എ സർക്കാർ ആണ് അന്ന് കോൺഗ്രസ് നേതാക്കൾ കാശിക്ക് പോയിരുന്നോ? പി കെ കൃഷ്ണദാസ് പറഞ്ഞു.

മംഗലാപുരം സ്റ്റേഷൻ മൈസൂർ ഡിവിഷന്റ ഭാഗമാക്കേണ്ടന്ന് ഡി.കെ ശിവമാറിനെ കൊണ്ട് പറയിപ്പിക്കാൻ കെ സി വേണുഗോപാലിനാകുമോ? ഉന്നയിച്ച ആരോപങ്ങൾ വസ്തുതക്ക് നിരക്കാത്തതാണെന്നും പി കെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

അതേസമയം, കേരളത്തിലെ ജനപ്രതിനിധികളെ പോലും അറിയിക്കാതെ റെയിൽവേ പാലക്കാട് ഡിവിഷനിലെ മംഗളൂരു കേന്ദ്രീകരിച്ചുള്ള ഭാഗങ്ങൾ വെട്ടിമുറിച്ചതിൽ പ്രതിഷേധം ശക്തമാണ്.

വിഭജനതീരുമാനത്തിൽ പരസ്യപ്രതിഷേധത്തിന് ഒരുങ്ങുകയാണ് UDF. തിരുവോണദിനത്തിൽ പാലക്കാട് റെയിൽവേ ഡിവിഷനുമുന്നിൽ എംപിമാരുടെ പ്രതിഷേധം. രണ്ടാം ഘട്ടത്തിൽ പാർലമെന്റ് മാർച്ച്‌ ഉൾപ്പെടെ നടത്താനാനാണ് ആലോചന. വിഷയത്തിൽ നിലവിൽ ഇടപെടേണ്ടതില്ലെന്നാണ് സംസ്ഥാന ബിജെപിയുടെ നിലപാട്. വിഷയത്തിൽ യാഥാർത്ഥ്യം വിശദീകരിക്കാൻ മുതിർന്ന നേതാക്കളെ ബിജെപി ചുമതലപ്പെടുത്തി.

See also  ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

Related Articles

Back to top button