Education
ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍. പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം. രണ്ടുദിവസത്തിനകം രാജിവെക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
ഡൽഹി മദ്യനയ കേസിൽ ജയിലിലായിരുന്ന കെജ്‌രിവാൾ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇഡി കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നുണ്ടെങ്കിലും സിബിഐ കേസ് നിലനിൽക്കുന്നതിനാൽ കെജ്‌രിവാളിന് പുറത്തിറങ്ങാനായിരുന്നില്ല .
The post ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ appeared first on Metro Journal Online.