Kerala

മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

കോട്ടയം: വരുമാനപരിധിയിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കോട്ടയം വിജിലൻസ് കോടതിയുടേതാണ് നിർണായക വിധി. തച്ചങ്കരി ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കെ വരുമാനസ്രോതസ്സിന് പുറമെ കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിധി.

2013ലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റ പശ്ചാത്തലത്തിലാണ് വിജിലന്‍സ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. 2003 മുതല്‍ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവില്‍ 64 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു കേസ്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക വിധി പുറത്തു വരുന്നത്

​തൃശൂർ സ്വദേശി പി.ഡി. ജോസ് നൽകിയ പരാതിയിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തച്ചങ്കരിയും കുടുംബവും ചേർന്ന് കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ആരോപണം. വിചാരണ പൂർത്തിയായ കേസിൽ തച്ചങ്കരിക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി വിജിലൻസ് കോടതി കണ്ടെത്തുകയായിരുന്നു.

See also  രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ ആറ് പുതുമുഖങ്ങൾ

Related Articles

Back to top button