Kerala

നെറ്റിയിൽ സ്റ്റിച്ചിടുന്നതിനിടെ വനിതാ ഡോക്ടറെ ആക്രമിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ. തകഴി സ്വദേശി ഷൈജുവിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. തകഴിയിലെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. അക്രമം നടത്തിയതിന് ശേഷം ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നുകളയുകയായിരുന്നു

ആക്രമണത്തിന് ഇരയായ ഡോക്ടർ അഞ്ജലിയുടെ രാതിയിൽ അമ്പലപ്പുഴ കേസെടുത്തിരുന്നു. നെറ്റിയിൽ മുറിവുമായാണ് ഷൈജു ആശുപത്രിയിൽ എത്തിയത്. മുറിവിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈ പിടിച്ച് തിരിച്ചു. ഷൈജു മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഡോക്ടർ പറയുന്നു

ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ പിടിച്ചുമാറ്റിയെങ്കിലും ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു. പിന്നാലെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

The post നെറ്റിയിൽ സ്റ്റിച്ചിടുന്നതിനിടെ വനിതാ ഡോക്ടറെ ആക്രമിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ appeared first on Metro Journal Online.

See also  വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്ന് കാൽ വഴുതി വീണു; ഗൃഹനാഥൻ മരിച്ചു

Related Articles

Back to top button