Sports

ബാറ്റർമാരെ വിറപ്പിച്ച ആ ബൗൺസറുകൾ ഇനിയില്ല; ഇംഗ്ലണ്ട് 'സ്പീഡ് ഗൺ' മാർക്ക് വുഡ് വിരമിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ്. സോഷ‍്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരം ഇക്കാര‍്യം അറിയിച്ചത്. തുടർച്ചയായുണ്ടായ പരുക്കിനെ തുടർന്ന് കഴിഞ്ഞ വർഷം ആഷസ് പരമ്പരയിലെ ആദ‍്യ മത്സരത്തിന് ശേഷം താരം ഇംഗ്ലണ്ടിനു വേണ്ടി ഒരു മത്സരം പോലും കളിച്ചിരുന്നില്ല.

‘പരുക്കുകളിൽ നിന്നും ശക്തമായി തിരിച്ചുവരാനും എന്‍റെ കഴിവ് ചോദ‍്യം ചെയ്തവർക്ക് മുന്നിൽ‌ അത് തെളിയിച്ച് മുന്നോട്ട് വരാനാണ് ഞാൻ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. എന്നാൽ ദൗർഭാഗ‍്യവശാൽ ഇത്തവണ ആ പോരാട്ടത്തിൽ‌ ഞാൻ‌ പരാജയപ്പെട്ടു. വൈദ്യോപദേശപ്രകാരം ഇംഗ്ലണ്ടിനു വേണ്ടി ഏകദിനവും ടെസ്റ്റ് ക്രിക്കറ്റും കളിക്കാനാകില്ല.

ഇംഗ്ലണ്ടിനു വേണ്ടി കളിക്കുകയെന്ന സ്വപ്നം കഴിഞ്ഞ ഒരു വർഷത്തിനിടെ എന്നിൽ നിന്നും പതുക്കെ അകലുകയായിരുന്നു’. മാർക്ക് വുഡ് പറഞ്ഞു. ഇംഗ്ലണ്ട് ജേഴ്സി അണിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് വിശേഷിപ്പിച്ച താരം സന്തോഷത്തിലും ദുഖത്തിലും കൂടെ നിന്ന കുടുംബാംഗങ്ങൾക്ക് നന്ദി അറിയിച്ചു. ഇംഗ്ലണ്ടിനു വേണ്ടി 38 ടെസ്റ്റും, 70 ഏകദിനവും 38 ടി20 മത്സരങ്ങളും കളിച്ച താരം മൊത്തം 250ലേറെ അന്താരാഷ്ട്ര വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2019 ഐസിസി ഏകദിന ലോകകപ്പ്, 2022ലെ ടി20 ലോകകപ്പ് സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീമിന്‍റെ ഭാഗമായിരുന്നു.

See also  കാരണം 36 വർഷം പഴക്കമുള്ള ആ ശാപം

Related Articles

Back to top button