Kerala

72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി; മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ച് മമ്മൂട്ടി

ഗുജറാത്തിലെ കൊവാഡിയയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്കാരം നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. ‘ഭ്രമയുഗം’ എന്ന സൈക്കോളജിക്കൽ ഹൊറർ ചിത്രത്തിൽ കൊടുമൺ പോറ്റിയായി മികച്ച പ്രകടനം കാഴ്വച്ചതിനാണ് മലയാളം സൂപ്പർസ്റ്റാർ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ പുരസ്കാരമാണിത്.

ബോളിവുഡ് നടൻ കാർത്തിക് ആര്യനൊപ്പമാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം പങ്കിട്ടത്. ‘ചന്ദു ചാമ്പ്യൻ’ എന്ന ചിത്രത്തിന് കാർത്തിക് ആര്യനും ദേശീയ പുരസ്കാരം ഏറ്റുവാങ്ങി. താരത്തിന്‍റെ ആദ്യ ദേശീയ പുരസ്കാരമാണിത്.

ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മുതിർന്ന നടൻ അനന്ത് നാഗിന് സമ്മാനിച്ചു.

‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിലെ അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം തമിഴ് നടൻ ധനുഷ് ഏറ്റുവാങ്ങി. ‘രായൻ’ എന്ന ചിത്രത്തിന് മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ധനുഷ് സ്വീകരിച്ചു.

1954ൽ ആരംഭിച്ചത് മുതൽ ഡൽഹിയിലെ വിഗ്യാൻ ഭവനാണ് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിന്‍റെ സ്ഥിരം വേദി. ഇത് രണ്ടാം തവണയാണ് വേദി ഡൽഹിക്ക് പുറത്തേക്ക് പോകുന്നത്. 1971ൽ ചെന്നൈയിൽ നടന്ന 17ാമത് എഡിഷനാണ് ഡൽഹിക്ക് പുറത്ത് അരങ്ങേറിയ ആദ്യത്തെ പുരസ്കാര വിതരണ ചടങ്ങ്.

കോവിഡ് മഹാമാരി കാരണം രണ്ട് വർഷത്തോളം വൈകിയതിനെ തുടർന്ന് 2024-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഈ വർഷമാണ് നൽകുന്നത്.

See also  കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ രമേഷ് പിഷാരടിയും; പാലക്കാട് സ്ഥാനാർഥിയായേക്കും

Related Articles

Back to top button