Kerala

ഇനിയും സഞ്ചരിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: തന്റെ വിമാന-ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സര്‍ക്കാരിന്റെ ഒരു പൈസ പോലും ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മലയാളിയായ ഒരു പരിചയക്കാരനാണ് മലപ്പുറം യാത്രയ്ക്കുള്ള വിമാനം അറേഞ്ച് ചെയ്തു തന്നത്. അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കാനില്ല. ഇനിയും ഇത്തരത്തില്‍ സഞ്ചരിക്കുമെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും ഇത്തരത്തില്‍ സ്വകാര്യ വ്യക്തികള്‍ അറേഞ്ച് ചെയ്ത വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മുഴുവന്‍ മുഖ്യമന്ത്രിമാരും ഇത്തരത്തില്‍ സഞ്ചരിക്കുന്നവരാണെന്നും വി ഡി സതീശന്‍ ന്യായീകരിച്ചു.

‘പരസ്യമായാണ് എന്റെ യാത്രകള്‍. ഈ സര്‍ക്കാരിന്റെ ഒരു പൈസപോലും അതിനായി ചെലവായിട്ടില്ല. നേരത്തെ നിങ്ങള്‍ വിവാദമാക്കിയ ഹെലികോപ്റ്ററിന് 80 ലക്ഷം രൂപ കൊടുത്ത് കഴിഞ്ഞ സര്‍ക്കാര്‍ സെപ്തംബര്‍ 19 വരെ എഗ്രിമെന്റ് വെച്ചിരിക്കുകയാണ്. കരാര്‍ പ്രകാരം 25 മണിക്കൂര്‍ വരെ സര്‍ക്കാര്‍ ആവശ്യത്തിനായി യാത്ര ചെയ്യാം. എന്നാല്‍ ഞാന്‍ മൂന്നോ നാലോ മണിക്കൂര്‍ ആണ് യാത്ര ചെയ്തത്. സെപ്തംബര്‍ 19ന് എഗ്രിമെന്റ് തീര്‍ന്നു. അത് രണ്ട് തവണ ഉപയോഗിച്ചതല്ലാതെ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഒരു രൂപ പോലും എന്റെ യാത്രക്കായി ഖജനാവില്‍ നിന്നും ചെലവാക്കിയിട്ടില്ല’, വി ഡി സതീശന്‍ പറഞ്ഞു.

‘സെപ്തംബര്‍ 21 ശിവഗിരിയില്‍ നിന്നും മലപ്പുറത്ത് 6 പേര്‍ മരിച്ച അപകട സ്ഥലത്തേക്ക് എത്തേണ്ടിയിരുന്നു. പോയില്ലെങ്കില്‍ ആറ് പേര്‍ മരിച്ചിട്ടും മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്ന് വാര്‍ത്ത വരുമായിരുന്നു. പോകാന്‍ മറ്റുമാര്‍ഗമുണ്ടായിരുന്നില്ല. തുടര്‍ന്ന് പരിചയക്കാരിലൊരാള്‍ വിമാനം അറേഞ്ച് ചെയ്തു തരികയായിരുന്നു. സ്വകാര്യ വ്യക്തി തരപ്പെടുത്തി തന്ന വിമാനത്തിലാണ് പോയത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ സ്വകാര്യ വ്യക്തികള്‍ അറേഞ്ച് ചെയ്ത വിമാനത്തില്‍ നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. പേര് വെളിപ്പെടുത്തിയിട്ടുണ്ടോ. എന്തിനാണ് അവരുടെ പേര് വലിച്ചിഴയ്ക്കുന്നത്. മലയാളിയായ ഒരാളാണ് ഹെലികോപ്റ്റര്‍ അറേഞ്ച് ചെയ്തുതന്നത്. അതിലെന്താണ് തെറ്റ്. ആവശ്യമുണ്ടെങ്കില്‍ ഇനിയും പോകും. ഒരു തെറ്റും അതിനകത്ത് കാണുന്നില്ല. മുന്‍ മുഖ്യമന്ത്രിരായ ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും ആ തരത്തില്‍ സ്വകാര്യവ്യക്തികള്‍ അറേഞ്ച് ചെയ്ത വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മുഴുവന്‍ മുഖ്യമന്ത്രിമാരും ഇത്തരത്തില്‍ സഞ്ചരിക്കുന്നവരാണ്. ഞാന്‍ ഇപ്പോള്‍ സഞ്ചരിച്ചു. ഇനിയും സഞ്ചരിക്കും’, എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള മറുപടി.

വിമാനം തന്നതിന്റെ പേരില്‍ ഇവരാരും നാളെ ഔദാര്യം ചോദിച്ച് വരില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ വിമാനം ഉള്ളവരൊക്കെ പ്രധാനപ്പെട്ട ആളുകളാണ്. അത്യാവശ്യത്തിന് കേരളത്തിലെ മുഖ്യമന്ത്രിക്ക് ദുരന്തസ്ഥലത്തേക്ക് പോകാന്‍ വിമാനം അറേഞ്ച് ചെയ്തതിന്റെ പേരില്‍ നാളെ വന്ന് ഔദാര്യം കൈപ്പറ്റാന്‍ വരുന്നവരല്ല. അത്തരത്തില്‍ ആര്‍ക്കെങ്കിലും ഔദാര്യം ചെയ്തുകൊടുക്കുന്നവരല്ല ഈ സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

See also  സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; രക്ഷപ്പെട്ടത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്

കഴിഞ്ഞ മുഖ്യമന്ത്രി ആരുടെ വിമാനത്തിലാണ് യാത്ര ചെയ്തതെന്ന് പ്രതിപക്ഷ നേതാവായിരിക്കെ ഞാന്‍ ചോദിച്ചിരുന്നോ. ഇല്ല. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ സഹായം ചെയ്തവരുടെ പേര് എന്തിലാണ് വലിച്ചിഴയ്ക്കുന്നത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി വളരെ മോശമാണെന്ന് ധവളപത്രത്തിലൂടെ നിങ്ങളെ അറിയിച്ചതാണ്. 2017 മുതല്‍ വാങ്ങിച്ച വണ്ടിയാണ് കേരളത്തിലെ മന്ത്രിമാര്‍ ഉപയോഗിക്കുന്നത്’, എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button