Kerala

മലപ്പുറം മമ്പാട് സ്‌കൂട്ടർ അപകടത്തിൽ മൂന്ന് വയസുകാരനടക്കം രണ്ട് പേർ മരിച്ചു

മലപ്പുറം മമ്പാട് സ്‌കൂട്ടർ അപകടത്തിൽ മൂന്ന് വയസുകാരനടക്കം രണ്ട് പേർ മരിച്ചു. നടുവക്കാട് ചീരക്കുഴി സ്വദേശി ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി, ഷിനോജിന്റെ സഹോദര പുത്രൻ ധ്യാൻ ദേവ് എന്നിവരാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് അപകടം.

ഷിനോജും ഭാര്യയും മകനും സഹോദരന്റെ മകനും ഒന്നിച്ച് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. സ്‌കൂട്ടറിന്റെ ബ്രേക്ക് നഷ്ടമാകുകയും നിയന്ത്രണം വിട്ട് ഇറക്കത്തിലേക്ക് മറിയുകയുമായിരുന്നു. പരുക്കേറ്റ ഷിനോജും മകനും ചികിത്സയിലാണ്.

See also  കോൺഗ്രസിനുള്ളിൽ സംഘടനാ പ്രശ്‌നങ്ങൾ; എൽഡിഎഫിന് അത് ഗുണം ചെയ്യുമെന്ന് കെ രാധാകൃഷ്ണൻ

Related Articles

Back to top button