Education

ജമ്മു കാശ്മീരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് മറ്റന്നാൾ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മറ്റന്നാൾ നടക്കുന്ന വോട്ടെടുപ്പിൽ 24 മണ്ഡലങ്ങളിലാണ് പോളിംഗ്. ഒരു മാസത്തിലധികം നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശം

മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള മെഗാറാലികളാണ് കലാശക്കൊട്ടിൽ പാർട്ടികൾ നടത്തുന്നത്. ജനപിന്തുണയും ശക്തിയും തെളിയിക്കുന്ന രീതിയിലാകും റാലികൾ. സ്ഥാനാർഥികൾ വീടുകൾ കയറിയുള്ള പ്രാചാരണത്തിലും തിരക്കിലാണ്

ആദ്യഘട്ട തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറിലെത്തും. വ്യാഴാഴ്ച ശ്രീനഗറിൽ നടക്കുന്ന ബിജെപി റാലിയിൽ മോദി സംസാരിക്കും. ഈ മാസം 25, ഒക്ടോബർ ഒന്ന് തീയതികളിലാണ് രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പ്.

The post ജമ്മു കാശ്മീരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് മറ്റന്നാൾ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും appeared first on Metro Journal Online.

See also  നടൻ ബാല അറസ്റ്റിൽ

Related Articles

Back to top button